ന്യൂഡല്‍ഹി: ഫിഫയുടെ വിലക്ക് വന്നതിന്റെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി (എ.ഐ.എഫ്.എഫ്)
ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.
എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ ചൊവ്വാഴ്ച ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
