സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ അക്ഷരപാത്രം പദ്ധതി.കോവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സപ്പെട്ട ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം ‘അക്ഷരപാത്രം’ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നു.

ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്കെല്ലാം പഠന സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ പദ്ധതിയുമായി സഹകരിച്ച് സ്മാർട്ട് ഫോൺ നൽകുവാൻ താല്പര്യമുള്ളവർക്ക് ‘നമ്മുടെ കേരളം’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്തു നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം ‘ചൂസ് ഡിസ്ട്രിക്ട്’ എന്ന ഓപ്ഷനിൽ നിന്നും പത്തനംതിട്ട ജില്ല തിരഞ്ഞെടുക്കുക. തുടർന്ന് അക്ഷര പാത്രം പ്രോഗ്രാമിൽ ‘ ഡൊണേറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്തു നിങ്ങളുടെ സന്നദ്ധ അറിയിക്കുക. സാധനങ്ങൾ സ്വീകരിക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള സമയവും സ്ഥലവും അടങ്ങുന്ന വിവരം നൽകുക.

ലഭ്യമാകുന്ന മൊബൈൽ ഫോണുകൾ ജില്ലയിലെ അര്‍ഹരായ കുട്ടികൾക്ക് എത്തിക്കുന്നതായിരിക്കും.

മൊബൈല്‍ ഫോണിന്റെ അപര്യാപ്തതമൂലം ജില്ലയിലെ ഒരു കുട്ടിക്ക് പോലും പഠന അവസരം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്വമാണ്. ഈ നൂതനമായ പദ്ധതി ഒരു വിജയമാക്കുന്നതിനായി നമുക്കേവർക്കും കൈകോർക്കാം.

സാങ്കേതിക സഹായങ്ങൾക്കായി ഡി സി വൊളൻറിയറുമായി 9446114723 മൊബൈൽ നമ്പറിൽ ബന്ധപ്പെടുക .