സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം.
വൈകിയ നീതി നീതി നിഷേധമാണ്’. ക്രിസ്റ്റഫർ എന്ന സിനിമ അവസാനിക്കുമ്പോൾ കയ്യടികളോടെയാണ് ആരാധകർ സീറ്റിൽ നിന്ന് എഴുന്നേറ്റത്. ഇന്നത്തെ സമൂഹത്തിൽ പറയേണ്ട ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. അതിനാൽ തന്നെ പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്.
എക്സ്ട്രാ ജുഡീഷ്യൽ കൻഫെഷനാണ് ക്രിസ്റ്റഫറിന്റെ രീതി. നീതി വൈകിപ്പിക്കാതെ നടപ്പിലാക്കുക. സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫറിന്റെ തോക്ക് കാഞ്ചി വലിക്കും. പോലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങൾ ക്രിസ്റ്റഫറിൽ വിശ്വസിക്കും. മമ്മൂട്ടിക്ക് ഒരു വലിയ മാസ്സ് അപ്പീൽ കഥ നൽകുന്നുണ്ടെങ്കിലും സിനിമയ്ക്ക് ആവശ്യമുള്ള രീതിയിൽ മാത്രമാണ് ക്രിസ്റ്റഫറിനെ സിനിമയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചിട്ടുള്ളത്. പ്രകടന മികവും ബിജിഎം ക്യാമറ വർക്കുമാണ് ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ്. മോൻസ്റ്ററിൽ ഒന്ന് അടിതെറ്റിയ ഉദയകൃഷ്ണയുടെ തിരിച്ചുവരവായി ക്രിസ്റ്റഫറിനെ കാണാം.
സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ദിഖ്, ഷഹീൻ സിദ്ദിഖ്, ജിനു ജോസഫ് തുടങ്ങിയവർ ഗംഭീര പ്രകടനങ്ങൾ നടത്തി. രണ്ടാം പകുതിയിൽ ഷൈൻ ടോം ചാക്കോ നിറഞ്ഞടുകയും ചെയ്തു. സ്വാഗ് കൊണ്ടും സ്റ്റൈൽ കൊണ്ടും തുടക്കം മുതൽ ഒടുക്കം വരെ മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. ഫൈസ് സിദ്ദിഖിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക്കും തീയറ്ററിൽ നിന്ന് തന്നെ ആസ്വദിക്കേണ്ടതാണ്