ആദായ നികുതി റിട്ടേണുകൾ പുതുവത്സരത്തിന് മുൻപ് ഫയൽ ചെയ്യാനുളള അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. 2021- 22 സാമ്പത്തിക വർഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്യാൻ സാധിക്കുക. ഇത് ചെയ്യാനുള്ള അവസാന തീയതി 2022 ഡിസംബർ 31 വരെയാണ്. ആദായ നികുതി നിയമങ്ങൾ പ്രകാരം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുളള അവസാന തീയതി നഷ്ടമായ ഒരു വ്യക്തിക്ക് വൈകിയ ഐടിആർ ഫയൽ ചെയ്യാനുള്ള അവസരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ 31 വരെ കാലാവധി നൽകിയത്.

2022 ഡിസംബർ 31- നകം വൈകിയ ഐടിആർ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ നികുതിദായകന് പുതുക്കിയ ഐടിആർ ഫയൽ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. 2022- ലെ ബജറ്റിലാണ് സർക്കാർ ഈ പുതിയ ഓപ്ഷൻ പ്രഖ്യാപിച്ചത്. അതേസമയം, യഥാർത്ഥ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ എന്തെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, പുതുക്കിയ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതിനുശേഷം, അത്തരത്തിലുള്ള തെറ്റുകൾ തിരുത്താൻ സാധിക്കുന്നതാണ്