ഈ ഭാഗ്യം വരുന്ന വഴി എങ്ങനെയാണെന്നൊന്നും പറയാന്‍ പറ്റില്ല. ഭാഗ്യദേവതയ്ക്ക് നമ്മളെ അങ്ങ് രക്ഷിക്കണം എന്ന് തോന്നിയാല്‍ അത് എങ്ങനെയാണെങ്കിലും നടക്കും. അതിനുള്ള തെളിവാണല്ലോ ലോട്ടറി. എത്രപേരാണ് ലോട്ടറി എടുക്കുന്നത്, പക്ഷേ അത് എത്തിച്ചേരേണ്ട കൈകളില്‍ തന്നെ എത്തും.. ഓണം ബംബര്‍ അടിച്ച അനൂപ് പോലും സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് എടുത്തത് ഒരു നിയോഗം പോലെ അല്ലേ..

അങ്ങനെ എതിലേയോ പോയ ഭാഗ്യം ഒടുവില്‍ കൃത്യമായി തേടിയെത്തിയ വേറൊരു ഭാഗ്യവാനുണ്ട്. ഒരു കാപ്പി കുടിക്കാന്‍ വേണ്ടി ഇറങ്ങിയ ആളായിരുന്നു. അപ്പോഴായിരുന്നു ടിക്കെറ്റെടുത്ത്…കോടികളാണ് ഇദ്ദേഹത്തിന് അടിച്ചത്…ആ ഭാഗ്യവാനെക്കുറിച്ച് വിശദമായി അറിയാം..

ഈ ഭാഗ്യം തേടിയെത്തിയത് ഒരു ട്രക്ക് ഡ്രൈവറെ ആയിരുന്നു…വിര്‍ജീനിയയിലെ ഒരു ട്രക്ക് ഡ്രൈവര്‍ ആയ ഇദ്ദേഹം ഒരു കപ്പ് കാപ്പി വാങ്ങി തന്റെ ഗ്യാസ് ടാങ്ക് നിറയ്ക്കാന്‍ ട്രക്ക് നിര്‍ത്തി, എന്നാല്‍ അതിശയിപ്പിക്കുന്ന ഒരു ലോട്ടറി സമ്മാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്പോട്സില്‍വാനിയ കൗണ്ടിയിലെ ഒരു റോയല്‍ ഫാമില്‍ ഗ്രാനഡോസിന്റെ പിറ്റ് സ്റ്റോപ്പ് സമയത്ത്, അദ്ദേഹം ഒരു ഹിറ്റ് ഇറ്റ് ബിഗ് വാങ്ങി! ഈ ടിക്കറ്റിനാണ് അദ്ദേഹത്തിന് 1 മില്യണ്‍ ഡോളര്‍ അടിച്ചത്.