തൊഴിലന്വേഷകരെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യാജപരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്. ഫുജൈറ പോലീസിന്റെ പേരിൽ വ്യാജ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പരസ്യത്തിൽ കുടുങ്ങുന്നവരിൽ നിന്നും പണം തട്ടിയെടുക്കലാണ് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം.

ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഫുജൈറ പോലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴിൽ പരസ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായത്. ഇത്തരം പരസ്യങ്ങളിൽ വീഴരുതെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ പ്രസിദ്ധപ്പെടുത്തുന്ന തൊഴിൽ തസ്തികകളിൽ അപേക്ഷിക്കുന്നതിന് മുൻപ് ഒഴിവുകൾ നിലവിലുള്ളതാണോയെന്ന് അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് പോലീസ് നിർദ്ദേശം നൽകി.