നമ്മളുടെ ശരീരത്തില്‍ മെറ്റബോളിസം കൂടിയാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ, പോഷകങ്ങളെല്ലാം തന്നെ കൃത്യമായി നമ്മളുടെ ശരീരത്തിന്റെ നാനാഭാഗത്ത് എത്തുന്നതിന് സഹായിക്കുന്നതെല്ലാം ഈ മെറ്റബോളിസമാണ്.

നമ്മളുടെ ശരീരത്തില്‍ മെറ്റബോളിസം കൂടിയാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ, പോഷകങ്ങളെല്ലാം തന്നെ കൃത്യമായി നമ്മളുടെ ശരീരത്തിന്റെ നാനാഭാഗത്ത് എത്തുന്നതിന് സഹായിക്കുന്നതെല്ലാം ഈ മെറ്റബോളിസമാണ്. നമ്മള്‍ ശ്വസിക്കുന്നതിനും ചലിക്കുന്നതിനും ദഹനം നടക്കുന്നതിനും രക്തത്തിന്റെ പ്രവാഹത്തിനും കോശങ്ങളുടെ ആരോഗ്യത്തിനുമെല്ലാം മെറ്റബോളിസം കൂടിയേ തീരൂ. മെറ്റബോളിസം കൂട്ടുന്നതിന് എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

മെറ്റബോളിസം കൂട്ടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നന്നായി പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുക എന്നത്. നമ്മള്‍ കഴിക്കുന്ന ആഹാരത്തിന് താല്‍കാലികമായി മെറ്റബോളിസം കൂട്ടാനുള്ള ശേഷിയുണ്ട്. ഇത്തരത്തില്‍ ആഹാരം കഴിക്കുന്നതിലൂടെ മെറ്റബോളിസം കൂടുന്നതിനെ തെര്‍മിക് ഇഫക്ട് ഓഫ് ഫൂഡ്( Thermic Effect of Food- TEF) എന്നാണ് വിശേഷിപ്പിക്കുന്നത.്

നമ്മള്‍ പ്രോട്ടീന്‍ റീച്ചായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ TEF വളരെ ഉയര്‍ന്നരീതിയില്‍ ശരീരത്തില്‍ ഉണ്ടാകുന്നു. അതുപോലെ, ഭക്ഷണം കഴിച്ചാല്‍ വേഗത്തില്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാന്‍ പ്രോട്ടീന് സാധിക്കും. ഇത് അമിതമായി കഴിക്കുന്നത് തടയുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

നന്നായി വെള്ളം കുടിച്ചാല്‍ നന്നായി മെറ്റബോളിസം കൂട്ടുവാന്‍ സാധിക്കുന്നതാണ്. നിങ്ങള്‍ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം മെറ്റബോളിസം കൂട്ടുവാന്‍ സാധിക്കും. 2013-ല്‍ നടത്തിയ ഒരു പഠനപ്രകാരം പ്രകാരം 17 ഔണ്‍സ് വീതം വെള്ളം സ്ഥിരമായി കഴിക്കുന്നവരില്‍ 30 ശതമാനത്തോളം മെറ്റബോളിസം കൂടുന്നതായി കണ്ടെത്തിയിരുന്നു. അതിനാല്‍, നന്നായി വെള്ളം കുടിക്കുന്നത് നല്ലതാണ്.

കൊഴുപ്പിനെ കുറയ്ക്കാന്‍ സാധിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് മെറ്റബോളിസം കൂട്ടുന്നതിന് വളരെയധികം സഹായിക്കും. എത്രത്തോളം കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രത്തോളം നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാന്‍ സാധിക്കും. അതിനാല്‍ നന്നായി കാര്‍ഡിയോ വര്‍ക്കൗട്ട്‌സ് ചെയ്യുന്നത് നല്ലതുതന്നെ. അതുപോലെ. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നതും മെറ്റബോളിസം കൂട്ടുവാന്‍ സഹായിക്കും.