ചത്തീസ്‍ഗഡ‍് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു. സൗമ്യ ചൗരസ്യയെയാണ് അറസ്റ്റ് ചെയ്തത്. കല്‍ക്കരി ഇടപാട് കേസിലാണ് അറസ്റ്റ്. കേസില്‍ നിരവധി തവണ സൗമ്യ ചൗരസ്യയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അവസാനമായി ചോദ്യം ചെയ്യാൻ വിളിച്ചിവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഓരോ ടണ്‍ കല്‍ക്കരിക്കും 25 രൂപ വീതം അനധികൃതമായി ഈടാക്കിയെന്നാണ് ആരോപണം. അഴിമതിയിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവർക്കും പങ്കുണ്ടെന്നാണ് ഇ‍ഡിയുടെ കണ്ടെത്തല്‍. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം, 2002 പ്രകാരമാണ് ഇഡി പരിശോധനയും അറസ്റ്റും നടന്നത്

ഓരോ ടണ്‍ കല്‍ക്കരിക്കും 25 രൂപ വീതം അനധികൃതമായി ഈടാക്കിയെന്നാണ് ആരോപണം.കേസില്‍ നിരവധി തവണ സൗമ്യ ചൗരസ്യയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.അവസാനമായി ചോദ്യം ചെയ്യാൻ വിളിച്ചിവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.