ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റേഞ്ചിൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ഇത്തവണയും സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ബജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് സ്മാർട്ട് 7 സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഇൻഫിനിക്സ് സ്മാർട്ട് 7- നെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1610 ആണ് പിക്സൽ റെസല്യൂഷൻ. യൂണിസോക്ക് SC9863A1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 188 ഗ്രാം മാത്രമാണ് ഭാരം.

13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും, 10 വാട്സ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് സ്മാർട്ട് 7 ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,299 രൂപയാണ്.