പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് ഒപ്പത്തിനൊപ്പം നിൽക്കാനൊരുങ്ങി റിലയൻസ് ജിയോയും. രാജ്യത്ത് പ്രമുഖ ബ്രാൻഡുകളെല്ലാം 5ജി ഫോണുകൾ അവതരിപ്പിച്ച സാഹചര്യത്തിലാണ് ഈ രംഗത്തേക്ക് ജിയോയും ചുവടുറപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജിയോ ഫോൺ 5ജി ഫോണുകൾ ഉടൻ എത്തുമെന്നാണ് സൂചന. അതേസമയം, ജിയോ 5ജി ഫോണുകളുടെ റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ കമ്പനി നടത്തിയിട്ടില്ലെങ്കിലും, ഇവയുടെ സവിശേഷതകളെ കുറിച്ചുള്ള നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ജിയോ 5ജി ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

ജിയോ 5ജി ഫോണുകൾക്ക് 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ നൽകാനാണ് സാധ്യത. സ്നാപ്ഡ്രാഗൺ 480+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ആയിരിക്കും. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ് ഈ ഫോണുകളിൽ നൽകുമെന്നാണ് സൂചന. ഗംഭീര വില വിലക്കുറവ് തന്നെയാണ് ജിയോയിൽ നിന്നും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.