ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് ‘അവതാര്‍: ദി വേ ഓഫ് വാട്ടർ’. ഇപ്പോഴിതാ, റിലീസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ ടിക്കറ്റുകള്‍ വിറ്റ് പോകുന്നത് റെക്കോര്‍ഡ് വേഗതയിലാണ്. ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം’, ‘കെജിഎഫ് 2’, ‘ബാഹുബലി 2’ എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്.

പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ സിനിമയെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ലോകം കണ്ട ഏറ്റവും മികച്ച വിഎഫ്എക്സ് ചിത്രത്തിനാണ് സാക്ഷ്യം വഹിച്ചത് എന്നും വികാര നിര്‍ഭരമാണെന്നും പ്രതികരണങ്ങള്‍ എത്തുന്നു.

ഡിസംബര്‍ 16നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാര്‍ ദി വേ ഓഫ് വാ’ര്‍’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009ലാണ്. സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന നേട്ടം അവതാര്‍ സ്വന്തമാക്കിയിരുന്നു.