പോളിസിയുടെ ഉടമകൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പോളിസി ഉടമകൾ പാൻ കാർഡ് ഉടൻ തന്നെ പോളിസിയുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് എൽഐസി നൽകിയിരിക്കുന്നത്. പാൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും എൽഐസി വ്യക്തമാക്കി. 2023 മാർച്ച് 31 വരെയാണ് പോളിസികൾ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. അതേസമയം, ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാർച്ച് 31 തന്നെയാണ്.

പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പോളിസി തന്നെ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പും എൽഐസി നൽകിയിട്ടുണ്ട്. പോളിസിയുടെ ഉടമകൾക്ക് പാൻ കാർഡ് വിവരങ്ങൾ എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം സമർപ്പിക്കാവുന്നതാണ്. പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ ബന്ധിപ്പിക്കാത്തവർക്ക് വൻ തുക പിഴ ചുമത്തുന്നതാണ്