ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസിന്റെ ഏറ്റവും പുതിയ ഉൽപ്പന്നം വിപണിയിലെത്തി. ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള നോയിസ്ഫിറ്റ് ഹലോ സ്മാർട്ട് വാച്ചാണ് പുറത്തിറക്കിയിട്ടുള്ളത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന നോയിസ്ഫിറ്റ് ഹലോ ഇന്ന് മുതലാണ് വിൽപ്പനയ്ക്ക് എത്തുക. നോയിസ്ഫിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ ഇന്ത്യ എന്നീ പ്ലാറ്റ്ഫോമുകൾ മുഖാന്തരം സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാനാകും. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

1.43 ഇഞ്ച് ഓൾവേസ് ഓൺ അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 466×466 ആണ് പിക്സൽ റെസല്യൂഷൻ. പ്രീമിയം മെറ്റാലിക് ബിൽഡ് നൽകിയിട്ടുണ്ട്. തുകൽ, ടെക്സ്ചർ ചെയ്ത സിലിക്കൺ, സാധാരണ സിലിക്കൺ എന്നിങ്ങനെ മൂന്ന് സ്ട്രാപ്പ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ ബ്ലൂടൂത്ത് കോളിംഗ് സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ട്.

150- ലധികം ക്ലൗഡ് വാച്ച് ഫെയ്സുകൾ, ഒന്നിലധികം സ്പോർട്സ് മോഡുകൾ, SpO2 നിരീക്ഷണം, ഹൃദയമിടിപ്പ് ട്രാക്കിംഗ്, ഉറക്ക നിരീക്ഷണം, സ്റ്റെപ് ട്രാക്കർ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ ഒരാഴ്ച വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ബ്ലൂടൂത്ത് കോളിംഗ് ഉപയോഗിക്കുകയാണെങ്കിൽ ഒരു ദിവസം വരെയാണ് ബാറ്ററി ലൈഫ് ലഭിക്കുക. പ്രധാനമായും സ്റ്റേറ്റ്മെന്റ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, വിന്റേജ് ബ്രൗൺ, ഫോറസ്റ്റ് ഗ്രീൻ, ഫിയറി ഓറഞ്ച് എന്നിങ്ങനെ ആറ് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന നോയിസ്ഫിറ്റ് ഹലോ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 3,999 രൂപയാണ്.