വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോർഡ് സിഇ 3 അടുത്ത വർഷം മുതൽ പുറത്തിറക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്ഥമായ ഡിസൈനിലായിരിക്കും ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുക. ഇവയുടെ മറ്റ് സവിശേഷതകൾ അറിയാം.

ഓൺലിക്സ് എന്ന ടിപ്സ്റ്റർ സ്റ്റീവ് ഹെമർസേറ്റഫർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ് സിഇ 3 സ്മാർട്ട്ഫോണിൽ പ്രശസ്തമായ വൺപ്ലസ് എക്സ് എന്ന ഡിസൈനായിരിക്കും നൽകാൻ സാധ്യത. അതേസമയം, കൂടുതൽ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇവയുടെ പ്രോസസർ ക്വാൽക്കം സ്നാപ്ഡ്രാഗൺ 695 ആണെന്ന സൂചന ലഭിച്ചിട്ടുണ്ട്

ട്രിപ്പിൾ പിൻ ക്യാമറകളും, 108 മെഗാപിക്സൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ ലെൻസും, 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉൾപ്പെടുത്തുന്നതാണ്. വൺപ്ലസ് നോർഡ് സിഇ 3 സ്മാർട്ട്ഫോണുകൾക്ക് വൺപ്ലസ് നോർഡ് സി2വിനേക്കാളും 2,000 രൂപ കുറവായിരിക്കുമെന്നാണ് വിവരം