മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു. ‘മേം അടല്‍ ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍പിയുടെ ‘ദ് അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ്. ചിത്രത്തിൽ പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയുടെ വേഷത്തില്‍ എത്തുന്നത്.

കവി, രാഷ്ട്ര തന്ത്രജ്ഞന്‍, നേതാവ്, മനുഷ്യ സ്‌നേഹി എന്നിങ്ങനെ ബഹുമുഖമുള്ള വാജ്‌പേയിയെ ആണ് വെള്ളിത്തിരയില്‍ കാണാനാവുകയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ രവി ജാദവ് വ്യക്തമാക്കി. ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍