ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പല വിധ ഓഫറുകളാണ് ഇ-കോമേഴ്സ് വെബ്സൈറ്റുകൾ നൽകുന്നത്. വില കുറയുന്നു എന്നത് തന്നെ വാങ്ങാനുള്ള താൽപര്യം ജനിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് വെച്ച് തോന്നും പോലെ ചെലവാക്കുന്നവരാണെങ്കിൽ പണി കിട്ടും എന്നുള്ളത് പൊതുവെ എല്ലാവർക്കും ധാരണയുള്ള കാര്യമാണ്. എന്നാൽ ക്രെ‍ഡിറ്റ് കാർഡിലെ നെ​ഗറ്റീവ് ബാലൻസ് എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് ഉടമകളെ ബാധിക്കുകയെന്ന്

ചില സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് വരാം. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യത്തിനും താഴെയായെന്ന് സാരം. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ നിന്ന് പണം വാങ്ങുന്നതിന് പകരം കാര്‍ഡ് ഉടമയുടെ പണം ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ കയ്യിലാണെന്ന് നെ​ഗറ്റീവ് ബാലൻസ് കൊണ്ട് അർഥമാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുകയോ ബില്ലിംഗ് തീയതിക്ക് ശേഷം ഇവ റിട്ടേണ്‍ ചെയ്യുകയോ ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സിന് സാധ്യതയുണ്ട്. 

ഉദാഹരണമായി ഇ-കോമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്ന് 30,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിച്ചൊരാള്‍ ഒരാഴ്ചയ്ക്ക് ശേഷം ക്രെഡിറ്റ് കാർഡ് ബില്‍ അടച്ചു തീര്‍ത്തു. ഇതിന് ശേഷം മൊബൈല്‍ റിട്ടേണ്‍ നല്‍കുന്ന സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡിലേക്കാണ് പണം റീഫണ്ട് വരുന്നത്. ഇവിടെ ഓവര്‍ പെയ്‌മെന്റിലേക്ക് നയിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് കാണിക്കുകയും ചെയ്യും. ബില്‍ അടയ്ക്കുന്ന സാഹചര്യത്തിലും ചില ഘട്ടങ്ങളില്‍ ഓവര്‍ പെയ്‌മെന്റ് സംഭവിക്കാറുണ്ട്. നെഗറ്റീവ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് വരുന്നത് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാ

ക്രെഡിറ്റ് കാർഡ് ഉടമയുടെ തിരിച്ചടവ് രീതി, ക്രെഡിറ്റ് പരിധി വിനിയോഗം തുടങ്ങിയ അളവുകോലുകളാണ് ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചിരിക്കുന്നത്. കാര്‍ഡ് ഉടമ ക്രെഡിറ്റ് ഉപയോ​ഗിക്കുന്നത് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോയിൽ നിൽക്കുകയും ബില്ലുകൾ കൃത്യമായി അടയ്ക്കുകയും ചെയ്താൽ ക്രെഡിറ്റ് സ്കോർ മികച്ചതാക്കും. ബില്‍ ചെയ്ത തുകയേക്കാള്‍ അധികം തുക ക്രെഡിറ്റ് കാര്‍ഡിൽ വരുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. 

ഒരു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികൾ തന്നെ അവസാനിപ്പിക്കും. ഇത്തരം സാഹചര്യത്തില്‍ നെഗറ്റീല് ബാലന്‍സിന് എന്ത് സംഭവിക്കുമനെന്ന് നോക്കാം. ഒരു വര്‍ഷം ഉപയോഗിക്കാത്ത കാര്‍ഡ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബാങ്ക് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കണം. ശേഷം 30 ദിവസം മറുപടി്ക്കായി കാത്തിരുന്നാണ് കാർഡ് അവസാനിപ്പിക്കുക. കാര്‍ഡ് ഉടമ കുടിശ്ശിക മുഴുവനായി അടച്ചു തീർത്തൊരാളാണെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷം, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിൽ അധികമായി വരുന്ന തുക ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും

ക്രെഡിറ്റ് കാര്‍ഡ് നെഗറ്റീവ് ബാലന്‍സ് യാഥാര്‍ഥത്തില്‍ ഒരു ബാധ്യതമാകുന്നില്ല. ക്രെഡിറ്റ് സ്‌കോറിനെയോ തിരിച്ചടവിനവെയോ നെഗറ്റീവായോ പോസറ്റീവായോ ഇത് ബാധിക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലിലേക്ക് അധികമായി അടച്ച തുകയ്ക്ക് പലിശയൊന്നും ക്രെഡിറ്റ് കാർഡ് കമ്പനി നൽകുകയില്ല. പലിശയൊന്നും ലഭിക്കാത്തതിനാൽ വലിയ തുകയുണ്ടെങ്കിൽ പിൻവലിച്ച് പലിശ ലഭിക്കുന്ന സേവിം​ഗ്സ് അക്കൗണ്ടിലേക്ക് മാറ്റാം.