രാജ്യത്ത് റിപ്പോ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഇതോടെ, റിപ്പോ നിരക്ക് നിരക്ക് 6.5 ശതമാനമായി. ഇത്തവണ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6 ശതമാനമായും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനമായുമാണ് വർദ്ധിപ്പിച്ചത്.

2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ റിപ്പോ നിരക്ക് ഉള്ളത്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയത്. റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ, രാജ്യത്തെ സ്വകാര്യ ബാങ്കുകളും, പൊതുമേഖലാ ബാങ്കുകളും ഉടൻ തന്നെ നിക്ഷേപ- വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കുന്നതാണ്.