ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം 21 താരങ്ങള്‍ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കും 10 പേര്‍ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കും 24 പേര്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

IPL 2023 Mini Auction: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഡിസംബറില്‍ തന്നെ താരങ്ങളെ ലേലം ചെയ്യും. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ഈ മിനി ലേലത്തിനായി സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിസിസിഐയുടെ കണക്കനുസരിച്ച്, അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ള ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ മൊത്തം 991 കളിക്കാരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്. ഈ ലേലത്തില്‍ ഇന്ത്യയില്‍ നിന്ന് 714 താരങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്ന് 277 പേരുമാണ് ഉള്ളത്. മിക്ക കളിക്കാരും ഓസ്ട്രേലിയയില്‍ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം 21 താരങ്ങള്‍ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കും 10 പേര്‍ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കും 24 പേര്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിസ്ഥാന വിലയായ 2 കോടി, 1.5 കോടിയില്‍ ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടില്ല എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് അടിസ്ഥാന വിലയായ ഒരു കോടിയിലുള്ള മൂന്ന് ഇന്ത്യക്കാര്‍.ഡിസംബര്‍ 23 ന് കൊച്ചിയില്‍ കളിക്കാരുടെ ലേലം നടക്കും.

രണ്ട് കോടി അടിസ്ഥാന വിലയുള്ള കളിക്കാര്‍

കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍, ക്രിസ് ലിന്‍, ടോം ബാന്റണ്‍, സാം കുറാന്‍, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, ജാമി ഓവര്‍ട്ടണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ആദം മില്‍നെ, ജിമ്മി നീഷാം, കെയ്ന്‍ വില്യംസണ്‍ റിലേ റോസോവ്, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, ആഞ്ചലോ മാത്യൂസ്, നിക്കോളാസ് പൂരന്‍, ജേസണ്‍ ഹോള്‍ഡര്‍.

1.5 കോടി അടിസ്ഥാന വിലയുള്ള കളിക്കാര്‍

റിലേ മെറെഡിത്ത്, ജ്യെ റിച്ചാര്‍ഡ്സണ്‍, ആദം സാമ്പ, ഷാക്കിബ് അല്‍ ഹസന്‍, ഹാരി ബ്രൂക്ക്, വില്‍ ജാക്ക്സ്, ഡേവിഡ് മലന്‍, ജേസണ്‍ റോയ്, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, സീന്‍ ആബട്ട്.

ബിസിസിഐ പങ്കിട്ട പട്ടിക പ്രകാരം ഓസ്ട്രേലിയയില്‍ നിന്നുള്ള കളിക്കാരാണ് പരമാവധി രജിസ്ട്രേഷന്‍ നടത്തിയത്. ഓസ്ട്രേലിയ 57, ദക്ഷിണാഫ്രിക്ക 52, വെസ്റ്റ് ഇന്‍ഡീസ് 33, ഇംഗ്ലണ്ട് 31, ന്യൂസിലന്‍ഡ് 27, ശ്രീലങ്ക 23, അഫ്ഗാനിസ്ഥാന്‍ 14, അയര്‍ലന്‍ഡ് 8, നെതര്‍ലന്‍ഡ്സ് 7, ബംഗ്ലാദേശ് 6, സിംബാബ്വെ 6, യുഎഇ 6, നമീബിയ 5, സ്‌കോട്ട്ലന്‍ഡ് 2 ക്രിക്കറ്റ് താരങ്ങളാണ് തങ്ങളുടെ പേരുകള്‍ അയച്ചത്.