ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുറുക്കൻ. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സ്വിച്ചോൺ ചടങ്ങ് നടന്നത് എറണാകുളം സെന്റ് ആൽബർട്ട് സ്കൂൾ കാമ്പസ്സിൽ വെച്ചാണ്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശ്രീനിവാസന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇപ്പോഴിതാ തന്നോട് ചോദ്യം ചോദിച്ചെത്തിയ മാധ്യമപ്രവർത്തകകന് തഗ്ഗ് മറുപടി നൽകുന്ന ശ്രീനിവാസന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ” ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എന്നെ കൂടുതൽ ഇഷ്ടപ്പെടുന്ന ശ്രീനിയേട്ടൻ ആണ് കൂടെയുള്ളത്. എന്താണ് ചേട്ടന് പറയാനുള്ളത്”, എന്ന് മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെടണമെന്നുണ്ട് എന്നാൽ സമയം കിട്ടുന്നില്ല എന്ന മറുപടിയാണ് താരം നൽകുന്നത്.