ഉപയോക്താക്കൾ കാത്തിരുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിൽ അനോനിമസ് ലോഗിൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, ടെലഗ്രാമിൽ ലോഗിൻ ചെയ്യാൻ മൊബൈൽ നമ്പർ ആവശ്യമായി വരില്ല. മൊബൈൽ നമ്പറിനു പകരമായി ടെലഗ്രാമിന്റെ ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോമായ ഫ്രാഗ്മെന്റ് ഉപയോഗിച്ച് പ്രത്യേകമായി ലോഗിൻ നമ്പർ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

പുതിയ അപ്ഡേറ്റിൽ Two column mode എന്നുള്ള പ്രത്യേക ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചറിലൂടെ ഒരേ സമയം എല്ലാ വിഷയങ്ങളും കാണാൻ സാധിക്കുന്ന തരത്തിൽ ക്രമീകരിക്കാൻ കഴിയും. അക്കൗണ്ട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് താൽക്കാലിക ക്യുആർ കോഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. യൂസർ നെയിം ഇല്ലാതെ, ഫോൺ നമ്പർ ഹൈഡ് ചെയ്യുന്ന അക്കൗണ്ട് ഉള്ളവർക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക.