പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ ‘ടെസ്സി’ എന്ന മ്യൂസിക് ആൽബത്തിലെ പ്രണയ ഗാനം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. യുവ സംഗീത സംവിധായകരിൽ പ്രമുഖനായ പ്രശാന്ത് മോഹൻ എം പി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടിയിരുന്നു.
പ്രശാന്ത് മോഹനൊപ്പം വിവിധ ഹിറ്റ് ഗാനങ്ങളിൽ ഭാഗമായ പിന്നണി ഗായിക അഞ്ജു ജോസഫാണ് ടെസ്സിയിലെ ‘കരളിനുള്ളിൽ കനവുപോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജു ജോസഫിനൊപ്പം നവാഗതനായ അനൂപ് റോബിൻസണും ആലാപനത്തിൽ പങ്കാളിയായിരിക്കുന്നു. ഗായകൻ എന്ന റോളിനൊപ്പം തന്നെ മ്യൂസിക്ക് വീഡിയോയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനൂപ് റോബിൻസൺ തന്നെയാണ്.
നവാഗതനായിട്ടും അതിൻ്റെ പരിഭ്രങ്ങളില്ലാതെ മികച്ച രീതിയിൽ തന്നെ ഗാനത്തിന് ദൃശ്യ ഭാഷയൊരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ആൽബീസ് പ്രൊഡക്ഷൻറെ ബാനറിൽ ആൽബിൻ ജോസഫ് ആണ് ടെസ്സി നിർമിച്ചിരിക്കുന്നത്. ദിവാ കൃഷ്ണ വി ജെ ആണ് വരികൾ എഴുതിയിരിക്കുന്നത്. ഷൈനാസ് ഇല്യാസും , കീർത്തന അൽവിയും അഭിനയിച്ചിരിക്കുന്ന ഗാനത്തിൻറെ ദൃശ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് അരുൺ ടി ശശിയാണ്.
പ്രകാശ് റാണയാണ് എഡിറ്റിംഗ്. രചന ആഷിക്ക് അൻസാർ ഷൈജ. അസോസിയേറ്റ് ഡയറക്ടർ അശ്വിൻ. പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ്. മിക്സ് സുരേഷ് കൃഷ്ണൻ. മേക്ക് അപ്പ് പ്രദീപ് വിതുര. പ്രോജക്റ്റ് കോർഡിനേറ്റർ ഷിബിൻ എസ്. പ്രൊഡക്ഷൻ കൺട്രോളർ ഡിജിൽ ദിവാകർ. കളറിസ്റ്റ് ശ്രീധർ. ഡിസൈൻസ് റോസ് മേരി ലില്ലു, ഷാഫി സക്കീർ. പി ആർ ഓ സുനിത സുനിൽ