പരിസ്ഥിതി ലംഘനങ്ങൾക്ക് 50% പിഴ ഇളവ് പ്രഖ്യാപിച്ച് യുഎഇ. റാസൽഖൈമയിൽ പാരിസ്ഥിതിക പിഴ ചുമത്തിയ താമസക്കാർക്ക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് യുഎഇ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 51 -ാം ദേശീയദിനത്തോട് അനുബന്ധിച്ചാണ് നടപടി.

പരിസരം വൃത്തിയായും ഹരിതമായും നിലനിർത്താനുള്ള തങ്ങളുടെ കടമയെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.