സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ സൃഷ്ടിച്ച മലയാള ചിത്രം ഹിഗ്വിറ്റയുടെ ടീസർ റിലീസായി. വിവാദങ്ങളിൽ തളരാതെ, ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു. ടീസറിൽ കാണുന്ന ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രവും സുരാജ് വെഞ്ഞാറമൂടിന്റെ ശക്തമായ രാഷ്ട്രീയ കഥാപാത്രവും ‘ഹിഗ്വിറ്റ’ തിയേറ്ററുകളിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നൽകുന്നു

സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുൽ രാജും പശ്ചാത്തല സംഗീതം ഡോൺ വിൻസന്റും നിർവ്വഹിക്കുന്നു. ബോബി തര്യനും സജിത്ത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഹിഗ്വിറ്റ ജനുവരിയിൽ തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഓ: പ്രതീഷ് ശേഖർ.