മുടി കരുത്തോടെ വളരാൻ പ്രകൃതിദത്തമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒട്ടനവധി ഒറ്റമൂലികൾ ഉണ്ട്. അത്തരത്തിൽ മുടികൊഴിച്ചിൽ തടഞ്ഞ് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചി പകരാനും കറിവേപ്പില പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

കറിവേപ്പിലയിൽ ധാരാളം ആന്റി- ഓക്സിഡന്റുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിക്ക് കരുത്ത് നൽകുന്നു. കൂടാതെ, കറിവേപ്പില ഹെയർ മാസ്ക് തലയിൽ പുരട്ടുന്നതിലൂടെ മുടിയുടെ തിളക്കം വർദ്ധിക്കും. രണ്ട് ടീസ്പൂൺ കറിവേപ്പില എടുത്തതിനുശേഷം നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഈ ഹെയർ പാക്ക് മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യാൻ സഹായിക്കുകയും മുടി വളർച്ച ഇരട്ടിയാക്കുകയും ചെയ്യും.

വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത എണ്ണ തലയിൽ പുരട്ടിയാൽ മുടി വളർച്ച ഉണ്ടാകും. വെളിച്ചെണ്ണയിൽ അടങ്ങിയ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നവയാണ്