പ്രണയ ദിനമായ ഇന്ന് ഇന്റർനെറ്റ് എക്സ്പ്ലോറിന്റെ സേവനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഫെബ്രുവരി 14- ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ് എക്സ്പ്ലോറർ 11- നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീ ഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും അപ്ഡേറ്റ് ബാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആദ്യകാല ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നായിരുന്നു ഇന്റർനെറ്റ് എക്സ്പ്ലോറർ. ബ്രൗസിംഗ് രംഗത്ത് തുടർച്ചയായ 25 വർഷത്തെ സേവനം പൂർത്തിയാക്കിയതിനുശേഷമാണ് മൈക്രോസോഫ്റ്റ് ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003 കാലയളവിൽ ഏകദേശം 95 ശതമാനത്തോളം ആളുകൾ ബ്രൗസിംഗിനായി ഇന്റർനെറ്റ് ബ്രൗസറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ഗൂഗിൾ ക്രോമും, മറ്റ് സെർച്ച് എഞ്ചിനും ആധിപത്യം സ്ഥാപിച്ചതോടെയാണ് ഇന്റർനെറ്റ് എക്സ്പ്ലോറിന്റെ ജനപ്രീതി കുറഞ്ഞത്.